Archived Articles
കോവിഡില്‍ നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ അണുബാധ നിയന്ത്രണ ടീമുകള്‍ അശ്രാന്ത പരിശ്രമങ്ങളിലാണ് , ബൂസ്റ്റര്‍ ഡോസെടുത്തും സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചും സമൂഹം സഹകരിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. 2020ന്റെ തുടക്കം മുതല്‍ കോവിഡ് ഭീഷണിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുവാനാണ് ത അണുബാധ നിയന്ത്രണ ടീമുകള്‍ പരിശ്രമിക്കുന്നത്.
ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുള്ളിലെ അണുബാധയുടെ സാധ്യത കുറയ്ക്കുക, രോഗികളെയും ആരോഗ്യ പരിപാലന ജീവനക്കാരെയും സംരക്ഷിക്കുക, ആരോഗ്യ ക്രമീകരണങ്ങള്‍ക്ക് പുറത്ത് വൈറസ് പിടിപെടാനുള്ള സാധ്യത ഇല്ലാതാക്കുക തുടങ്ങിയ മേഖലകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ബൂസ്റ്റര്‍ ഡോസെടുത്തും സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചുമാണ് പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിലുള്ള പങ്ക് വഹിക്കേണ്ടതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജമീല അല്‍ അജ്മി ആവശ്യപ്പെട്ടു.