
Archived Articles
അപെക്‌സ് ബോഡികളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം , ഇന്ത്യന്‍ അംബാസിഡര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡികളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്‌ളിക് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവന രംഗത്തും കലാകായിക സാംസ്‌കാരിക രംഗങ്ങളിലുമെന്ന പോലെ ബിസിനസ് നിക്ഷേപ രംഗങ്ങളിലും അപെക്‌സ് ബോഡികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്ന് ഓരോ സംഘടനയേയും പ്രത്യേകം പേരെടുത്ത് പറഞ്ഞ് അംബാസിഡര്‍ അഭിനന്ദിച്ചു.
ആരോഗ്യ രംഗത്തെ ഇന്ത്യന്‍ പ്രാഫഷണലുകളുടെ സേവനവും ഏറെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.