ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴെയെത്തി , രോഗ മുക്തിയില്‍ വന്‍ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴെയെത്തി , രോഗ മുക്തിയില്‍ വന്‍ വര്‍ദ്ധന .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 27855 പരിശോധനകളില്‍ 331 യാത്രക്കര്‍ക്കടക്കം 1952 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1621 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.
രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. 4122 പേര്‍ക്കാണ് ഇന്ന് രോഗമുക്തി ലഭിച്ചത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 30871 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 85, 91 വയസ്സുള്ള രണ്ട് പേര് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ കോവിഡ് മരണം 640 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 26 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 365 പേര് ആശുപത്രിയിലും 90 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്