ദോഹയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ :ദോഹയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചതായി റിപ്പോര്‍ട്ട് . കോഴിക്കോട് നാദാപുരം സ്വദേശി ലഫ്സിന സുബൈര്‍(28)ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരിച്ചതായാണ് അറിയുന്നത്.
നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകളാണ് . ഭര്‍ത്താവ് മീത്തലെ പീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്.
അദാന്‍ മുഹമ്മദ് സഹീര്‍,ഐദ ഖദീജ,ഐദിന്‍ ഉസ്മാന്‍ എന്നിവരാണ് മക്കള്‍. കുട്ടികള്‍ എട്ടും നാലും ഒന്നര വയസ്സും പ്രായമുള്ളവരാണ് .
ഐന്‍ ഖാലിദിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് കരുതുന്നത്. കുളിമുറിയില്‍ കയറി കുറേ നേരമായിട്ടും പുറത്തുവരാതായപ്പോള്‍ വാതില്‍ കുത്തി തുറന്നപ്പോഴാണ് കുളിമുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്.
മൃതദേഹം ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ട് പോയി മറവ് ചെയ്യുമെന്നും കെഎംസിസി അല്‍ ഇഹ്സാന്‍ കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്ത് അറിയിച്ചു