ലൈസന്‍സില്ലാത്ത ഭക്ഷണ സ്ഥാപനം അടപ്പിച്ച് വകറ മുനിസിപ്പാലിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. വകറ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം സുരക്ഷാ അധികൃതരുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയില്‍ ലൈസന്‍സില്ലാത്ത ഭക്ഷണ സ്ഥാപനം അടപ്പിച്ചതായി റിപ്പോര്‍ട്ട് . വുകൈറിലെ പലചരക്ക് കടകളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ രീതിയില്‍ സ്‌റ്റോര്‍ ചെയ്ത ഉണക്കമീനുകളും കാലാവധി കഴിഞ്ഞ വസ്തുക്കളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രാലയത്തിന്റെ പൊതു ശുചീകരണ വകുപ്പിന്റെ സഹകരണത്തോടെ ഒരു ടണ്‍ ഭാരമുള്ള ചീഞ്ഞ മത്സ്യവും നശിപ്പിച്ചതായും നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ മേല്‍ സ്്ഥാപനങ്ങള്‍ക്കും അവയുടെ നടത്തിപ്പുകാര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.