ഡോം ഖത്തര്‍ ഇന്ത്യന്‍ റിപബ്‌ളിക് ദിനമാഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങുകള്‍ ഡോം ഖത്തര്‍ പ്രസിഡണ്ട് വിസി മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു. 73 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നേടിയെടുത്ത മുന്നേറ്റങ്ങള്‍ അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ വിവരിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
ഡോം ഖത്തര്‍ രക്ഷാധികാരിയും ലോകകേരള സഭാ മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ‘വി ദ പീപ്പിള്‍’ എന്നാലേഖനം ചെയ്യപ്പെട്ടിട്ടുള്ള മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടെതെന്നും യുവജനങ്ങളാണ് ഇന്ത്യയുടെ ശക്തി എന്നും നമ്മള്‍ നമ്മുടെ രാജ്യത്തെ കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ടെന്നും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പ്രതിപാദിച്ചു.
തുടര്‍ന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍ കോയ കൊണ്ടോട്ടി, വനിതാവിംഗ് കണ്‍വീനര്‍ സൗമ്യ പ്രദീപ്, ഫൈനാന്‍സ് കണ്‍വീനര്‍ നബ്ഷാ മുജീബ്, ഡോം ഖത്തര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് പി പി, സെക്രട്ടറിമാരായ ഡോക്ടര്‍ ഷെഫീഖ് താപ്പി മമ്പാട്, രതീഷ് കക്കോവ്, ശ്രീജിത്ത് നായര്‍ സിപി, പി ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.
അജ്മല്‍ അരീക്കോടിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടികള്‍ക്ക് സുരേഷ് ബാബു പണിക്കര്‍, നുസൈബ അസീസ്, ജുനൈബ, മൈമൂന സൈനുദ്ദീന്‍, സഖി ജലീല്‍, വൃന്ദ രതീഷ്, നിയാസ് കൈപേങ്ങല്‍, ഇര്‍ഫാന്‍ ഖാലിദ് പകര, നൗഫല്‍ കട്ടുപ്പാറ, ഉണ്ണി എള്ളാത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.