ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മാര്‍ക്കറ്റുകള്‍ ഉണരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമിക്രോണ്‍ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക്് നിയന്ത്രണമുണ്ടായിരുന്നതിനാല്‍
ഒരു മാസത്തിലേറെയായി മാര്‍ക്കറ്റുകള്‍ നിര്‍ജീവമായിരുന്നു. കുട്ടികളും കുടുംബങ്ങളും പുറത്തിറങ്ങുമ്പോഴാണ് മാര്‍ക്കറ്റുകള്‍ സജീവമാകുന്നത്.
ാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗമാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
ഇന്ന് മുതല്‍ കുട്ടികള്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.
കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാനും അനുമതിയുണ്ട്.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വാണിജ്യ സമുച്ഛയങ്ങളിലെ ഫുഡ് കോര്‍ട്ടുകള്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുക.
ഷോപ്പിംഗ് മാളുകളിലെ പ്രാര്‍ഥന മുറികള്‍, ട്രയല്‍ റുമുകള്‍, ടോയ്ലറ്റുകള്‍ എന്നിവ തുറക്കും.
പൊതു ഗതാഗത സംവിധാനങ്ങളായ മെട്രോയും കര്‍വ ബസുകളും 75 ശതമാനം ശേഷിയില്‍ സര്‍വീസ് നടത്തും.
ഇളവുകള്‍ നിലവില്‍ വരുമ്പോഴും സുരക്ഷ മാന ദണ്ഡങ്ങള്‍ ജാഗ്രതയോടെ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.