Breaking News
ഖത്തറില്‍ ഒമിക്രോണ്‍ തരംഗത്തിനിടെ കോവിഡ് ബാധിച്ച് ഭേദമായവര്‍ 3 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസെടുക്കുന്നതാണ് ഉത്തമം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഒമിക്രോണ്‍ തരംഗത്തിനിടെ കോവിഡ് ബാധിച്ച് ഭേദമായവര്‍ 3 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസെടുക്കുന്നതാണ് ഉത്തമം . ഒമിേ്രകാണ്‍ തരംഗത്തിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ ആ അണുബാധയുടെ തീയതി മുതല്‍ മൂന്ന് മാസം പൂര്‍ത്തിയാകുമ്പോള്‍ ബൂസ്റ്റര്‍ വാക്‌സിനെടുക്കാമെന്നാണ്് പൊതുജനാരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.
യാത്രയോ മറ്റ് അത്യാവശ്യങ്ങളോ ഉണ്ടെങ്കില്‍ അണുബാധയ്ക്ക് ഒരു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതില്‍ കുഴപ്പമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും വാക്‌സിനെടുത്തവര്‍ക്കുള്ള ഒമ്പത് മാസത്തെ പ്രതിരോധശേഷിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.