Breaking News
ഖത്തറിന് ആശ്വാസം, കോവിഡ് വ്യാപനം കുറയുന്നു, ഇന്നും രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ആശ്വാസം, കോവിഡ് വ്യാപനം കുറയുന്നു, ഇന്നും രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 29596 പരിശോധനകളില്‍ 332 യാത്രക്കര്‍ക്കടക്കം 1509 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1177 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.
3230 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 22733 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 16 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 199 പേര്‍ ആശുപത്രിയിലും 75 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്