മഹാമാരി കാലത്തും ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് വിപണികളുടെ പ്രകടനത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചപ്പോഴും ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 2021ല്‍ 5,374 ഇടപാടുകളിലായി 25 ബില്യണ്‍ റിയാലിലധികം മൂല്യമുള്ള ഇടപാടുകള്‍ നടന്നു. 2020 ല്‍ 5,116 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളണ് നടന്നത്. 2021ല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ 5 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറിന്റെ വിവിധ ഏരിയകളിലെ പ്രകടനനം വിലയിരുത്തുമ്പോള്‍ ഏറ്റവുമധികം ഇടപാടുകള്‍ നടത്തിയ ദോഹ മുനിസിപ്പാലിറ്റിയാണ് മുന്നില്‍ . 9.69 ബില്യണ്‍ റിയാല്‍ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ദോഹ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. അല്‍ റയ്യാനും അല്‍ ദായാനും യഥാക്രമം 7.4 ബില്യണ്‍ റിയാല്‍, 3.6 ബില്യണ്‍ എന്നിങ്ങനെയുള്ള ഇടപാടുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അല്‍ വക്ര മുനിസിപ്പാലിറ്റി 2 ബില്യണ്‍ റിയാലിന്റേയും , ഉം സലാല്‍ 1.7 ബില്യണ്‍ റിയാലിന്റെയും ഡീലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.