Archived Articles
സോഷ്യല്‍ ഫോറം രക്ത ദാന ക്യാമ്പ് ഫെബ്രുവരി 11ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക സംസ്ഥാന കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്ര കുറിപ്പില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 70013225, 50355644 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.