
ഖത്തറില്‍ 12 ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ലൈസന്‍സ് പിന്‍വലിച്ച് തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ച തീരുമാനങ്ങള്‍ പാലിക്കാതിരിക്കുകയും റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിന് 12 ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ലൈസന്‍സ് പിന്‍വലിക്കുകയും ചെയ്യുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ ഗ്യാരന്റി നീട്ടാനുള്ള തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടോ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിനുള്ള പരമാവധി ചാര്‍ജ് നടപ്പാക്കുന്നത് സംബന്ധിച്ചോ പരാതിയുള്ളവര്‍
40288101 എന്ന ഹോട്ട്ലൈന്‍ മുഖേനയോ info@mol.gov.qa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.