Breaking News
കഴിഞ്ഞ ആഴ്ച മരിച്ച ഹാഷിം അബ്ദുല്‍ ഹഖിന്റെ ഖബറടക്കം ഇന്ന്
ദോഹ.കഴിഞ്ഞ ആഴ്ച ഖത്തറില്‍ താമസ സ്ഥലത്ത് മരിച്ച ഹാഷിം അബ്ദുല്‍ ഹഖിന്റെ ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മറ്റി അറിയിച്ചു.
ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുല്‍ ഹഖിനെ കഴിഞ്ഞ ആഴ്ച അല്‍ക്കീസയിലെ താമസസ്ഥലത്തു വെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അക്രോബാറ്റ് ലിമോസിന്‍ കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വന്ന അദ്ദേഹം അവിവാഹിതനായിരുന്നു. ഖത്തര്‍ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മറ്റിയാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്.