ഖത്തറിലേക്ക് വരുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ നിയമം പാലിച്ചു കൊണ്ടു വരാം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലേക്ക് വരുമ്പോള്‍ സ്വന്തം ആവശ്യത്തിനുള്ള മരുന്നുകള്‍ നിയമം പാലിച്ചു കൊണ്ടു വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിസ്‌ക് ഓഫ് യൂസിംഗ് ഡ്രഗ് ആന്റ് മെതേഡ് ഓഫ് പ്രിവന്‍ഷന്‍ എന്ന സെമിനാറിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മരുന്നുകളോടൊപ്പം രോഗിയെ ചികില്‍സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള വിശദമായ അറ്റസ്റ്റ് ചെയ്ത മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. ഈ റിപ്പോര്‍ട്ടില്‍ പാസ്‌പോര്‍ട്ട് പ്രകാരമുള്ള പേരും വിലാസവും ഉണ്ടായിരിക്കണം. രോഗ നിര്‍ണയവും എത്ര കാലത്തേക്കാണ് മരുന്ന് കഴിക്കേണ്ടതെന്നും വ്യക്തമാക്കണം. മരുന്നുകളുടെ ശാസ്ത്രീയ നാമം വേണം. ആറ് മാസത്തിനുള്ളിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക.
നാട്ടില്‍ നിന്നും മരുന്ന് കൊണ്ടുവരിക വളരെ റിസ്‌ക്കുള്ള ജോലിയാണെന്നും അത്യാവശ്യമെങ്കില്‍ സ്വന്തം ആവശ്യത്തിന് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താവൂവെന്നും ഖത്തറിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകനും ലോ കേരള സഭ അംഗവുമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.