Breaking News
അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നല്‍കുന്ന മൂന്ന് ഏഷ്യന്‍ വംശജരെ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നല്‍കുന്ന മൂന്ന് ഏഷ്യന്‍ വംശജരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി
സ്വദേശി വീടുകളില്‍ നിന്നും വീട്ടുവേലക്കാരികളെ സംഘടിപ്പിച്ച് അഭയം നല്‍കുകയും അവരെ പുറത്ത് ജോലിക്ക് നല്‍കുകയും ചെയ്തതിനാണ് പിടികൂടിയത്.
സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്താണ് ജോലി നല്‍കിയിരുന്നത്. പ്രതികള്‍ തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.