
അമ്മയും അച്ഛനും റിലീസിങ്ങിനൊരുങ്ങുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിക്കുന്ന അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ അമ്മയും അച്ഛനും റിലീസിങ്ങിനൊരുങ്ങുന്നു .
ജയന്‍ മടിക്കൈയുടെ മനോഹരമായ വരികള്‍ വിന്നി ജെബിന്‍ ആണ് ആലപിക്കുന്നത്. പ്രോഗാമിംഗ്, മിക്‌സിംഗ്, മാസ്റ്ററിംഗ് സുമേഷ് ആനന്ദ്, ഫ്‌ളൂട്ട് ബിജു ആലപ്പി, ഇല്ലസ്‌ട്രേഷന്‍ ഗോകുല്‍ ദാസ് , ആനിമേഷന്‍ ആന്റ് എഡിറ്റിംഗ് ജോയല്‍ മാത്യു,, റെക്കോര്‍ഡിംഗ് ജെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.
ഈ ആല്‍ബത്തെിന്റെ നിര്‍മാതാവും ഗാനരചയിതാവും സംഗീത സംവിധായകനും ദോഹയില്‍ നിന്നുള്ളവരാണ്.
ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ഫെബ്രുവരി 26 ശനിയാഴ്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കും. ഐ.സി.സി. പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ് മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായി സംബന്ധിക്കും.
അമ്മക്കും അച്ചനും പ്രത്യേകം പ്രത്യേകം സമര്‍പ്പണമായി പല ആല്‍ബങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും അച്ഛനമ്മമാര്‍ക്ക് ഒരുമിച്ചുള്ള സമര്‍പ്പണമായ സൃഷ്ടികള്‍ കുറവാണ് . ഈ സാഹചര്യത്തിലാണ് ഇത്തരമൊരാല്‍ബം സാക്ഷാല്‍ക്കരിക്കുന്നതെന്ന് സംഗീത സംവിധായകന്‍ ജോജിന്‍ മാത്യു പറഞ്ഞു. ഓരോ വ്യക്തിയുടേയും ജീവിതത്തിലെ അവിഭാജ്യ ഘടകമായ മാതാപിതാക്കളുടെ പ്രാധാന്യവും പ്രസക്തിയും അടയാളപ്പെടുത്തുന്ന ഈ സംഗീത സമര്‍പ്പണം സമകാലിക ലോകത്ത് ഏറെ ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു