
കോര്‍ണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു, വാഹനമോടിക്കുന്നവര്‍ക്ക് ആശ്വാസം
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2021 ഫിഫ അറബ് കപ്പ്, ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ എന്നിവയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കും ആഘോഷ പരിപാടികള്‍ക്കുമായി താല്‍ക്കാലിമായി അടച്ചിരുന്ന കോര്‍ണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെയാണ് കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിരുന്നത്. എല്ലാ വശങ്ങളിലേക്കുമുള്ള ഗതാഗതം സാധാരണ നിലയിലേക്ക് മാറിയതായി ട്രാഫിക് വകുപ്പ് അറിയിച്ചു.