
Breaking News
ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കൗണ്‍സിലാര്‍ ക്യാമ്പ് ഫെബ്രുവരി 25 ന് ഏഷ്യന്‍ ടൗണില്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് ഫെബ്രുവരി 25 ന് സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യന്‍ ടൗണില്‍ ഗേറ്റ് നമ്പര്‍ 8 ന് സമീപമുള്ള ആംഫിതിയേറ്റര്‍ ടിക്കറ്റ് കൗണ്ടറിലാണ് ക്യാമ്പ് നടക്കുന്നത്.
ഫെബ്രുവരി 25 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ക്യാമ്പ്. രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ലൈന്‍ അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭിക്കും.
ഇന്‍ഡസ്ടിയല്‍ ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട് & അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് എംബസി നിര്‍ദേശിച്ചു.