Archived Articles

ഖത്തര്‍ ചാരിറ്റി സ്‌കൂള്‍ ഫിയസ്റ്റ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ന് കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റിന്റെ ഭാഗമായിി ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്.സി.സി) സംഘടിപ്പിക്കുന്ന 2021-2022 സ്‌കൂള്‍ ഫിയസ്റ്റയുടെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ രണ്ടാംഘട്ട മത്സരങ്ങള്‍ ഇന്ന് രാവിലെ കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ നടക്കും.
സബ് ജൂനിയര്‍ (ഗ്രേഡ് 3- ഗ്രേഡ് 5), ജൂനിയര്‍ (ഗ്രേഡ് 6- ഗ്രേഡ് 8), സീനിയര്‍ (ഗ്രേഡ് 9-ഗ്രേഡ് 12) എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 7 മണിമുതല്‍ 11 മണിവരെ ജൂനിയര്‍ , സീനിയര്‍ കാറ്റഗറി മത്സരങ്ങളും , ഉച്ചക്ക് 2 മണി മുതല്‍ 5 മണിവരെ സബ് ജൂനിയര്‍ മത്സരങ്ങളും അരങ്ങേറും..

ഫെബുവരി പതിനെട്ടിന് ശാന്തിനികേതന്‍ സ്‌കൂളില്‍ നടന്ന സ്‌കൂള്‍ ഫിയസ്റ്റയുടെ ഒന്നാം ഘട്ട വാര്‍ത്താവായന മസ്ലരത്തില്‍നിന്ന് ഓരോ കാറ്റഗറിയില്‍ നിന്നും പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാംഘട്ട മത്സര പരിപാടിയില്‍ കവിത പാരായണം , പ്രസംഗവുമാണ് മത്സരഇനങ്ങള്‍. എല്ലാ വിഭാഗങ്ങളിലെയും അറബിക് മത്സരങ്ങള്‍, സംവാദം, വാര്‍ത്താ വായന, കവിതാ പാരായണം, പ്രഭാഷണം എന്നിവയുടെ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 4-നും സംവാദ മത്സരവും (ഡിബേറ്റ്) , സമ്മാന വിതരണവും , സമാപനവും മാര്‍ച്ച് 5 നും കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക് വെച്ച് നടത്തും.

നാല് ഇനങ്ങളിലായി ആയിരത്തില്‍ പരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ചെയ്ത സ്‌കൂള്‍ ഫിയസ്റ്റയില്‍ മുപ്പതോളം സ്‌കൂളുകളിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട് . വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും, പ്രോത്സാഹനം നല്‍കാനുമായി സ്‌കൂള്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 44661213 , 33171397

Related Articles

Back to top button
error: Content is protected !!