Archived Articles
സമീഹ ജുനൈദിന് ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സമ്മാനിച്ചു
ദോഹ. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് വിശേഷങ്ങളും ഖത്തറിന്റെ കായിക സ്വപ്‌നങ്ങളും ഉള്‍പ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് യുവ എഴുത്തുകാരിയും മോട്ടിവേറ്ററുമായ സമീഹ ജുനൈദിന് സമ്മാനിച്ചു.
ഇന്ന് രാവിലെ മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങിലാണ് മീഡിയ പ്‌ളസ് സി. ഇ. ഒ.യും ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പുസ്തകം സമ്മാനിച്ചത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മീഡിയ പ്ളസ് അറിയിച്ചു.