
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്യാതനായി
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നിര്യാതനായി. 74 വയസായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധിയാളുകളുടെ രാഷ്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ചിരുന്ന തങ്ങള്‍ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ അന്തരിച്ചു.