
Archived Articles
‘ദ പര്‍സൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ കല്‍ക്കത്തയില്‍ മുന്‍ പശ്ചിമ ബംഗാള്‍ ടൂറിസം കായിക വകുപ്പ് മന്ത്രി മദന്‍ മിത്ര പ്രകാശനം ചെയ്തു
ഖത്തറിന്റെ കായികകുതിപ്പും ലോകകപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ പശ്ചിമ ബംഗാള്‍ മുന്‍ ടൂറിസം കായിക വകുപ്പ് മന്ത്രി മദന്‍ മിത്ര കല്‍ക്കത്ത ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ പ്രകാശനം ചെയ്തു.
ഖത്തര്‍ ലോകകപ്പ് കായിക പ്രേമികളുടെ ആവേശം വര്‍ദ്ധിപ്പിക്കുകയാണെന്നും ലോകകപ്പിനുള്ള ദിവസങ്ങളെണ്ണിയാണ് കാത്തിരിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു. പലതവണ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും ലോകകപ്പ് കാണാന്‍ ഖത്തറിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എം.എല്‍.എ കൂടിയായ മദന്‍ മിത്ര പറഞ്ഞു.