Breaking News

ഖത്തറില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ നാളെ മുതല്‍ ജോലിക്ക് ഹാജറായി തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്ന് ദിവസത്തെ പെരുന്നാളവധി ആഘോഷിച്ച് ഖത്തറില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ നാളെ മുതല്‍ ജോലിക്ക് ഹാജറായി തുടങ്ങും . മിക്ക സ്വകാര്യ സ്ഥാപനങ്ങളും നാളെ തുറക്കും. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്. ഖത്തര്‍ തൊഴില്‍ നിയമമനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസമാണ് ഔദ്യോഗികമായ പെരുന്നാള്‍ അവധി.

നല്ല ചൂടും ഹ്യുമിഡിറ്റിയും ഉണ്ടായിരുന്നെങ്കിലും കാര്യമായ അപകടങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഈദാഘോഷം പരമാവധി പ്രയോജനപ്പെടുത്താനായി എന്നതാണ് ഈ വര്‍ഷത്തെ ഈദ് അവധിയെ സവിശേഷമാക്കുന്നത്.

കതാറയിലും കോര്‍ണിഷിലും സുഖ് വാഖിഫിലും പാര്‍ക്കുകളിലുമൊക്കെ കൂട്ടും കുടുംബങ്ങളുമായി ഒത്തുചേര്‍ന്നും സന്തോഷം പങ്കിട്ടും പെരുന്നാളിനെ സാര്‍ഥകമാക്കിയപ്പോള്‍ മരുഭൂമിയുടെ സൗന്ദര്യമാസ്വദിച്ചും ലോംഗ് ഡ്രൈവ് അനുഭവിച്ചുമൊക്കെയാണ് പലരും പെരുന്നാളാഘോഷിച്ചത്.

പ്രതികൂലമായ കാലാവസ്ഥയിലും ബീച്ചുകളിലും സവിശേഷ,മായ പാര്‍ക്കുകളിലും കൂട്ടം കൂടിയും ബാര്‍ബിക്യൂ ഉണ്ടാക്കിയുമൊക്കെ പെരുന്നാളാഘോഷിച്ചവരും കുറവല്ല. പ്രവാസികള്‍ പാട്ടുപാടിയും വിവിധ ഗെയിമുകള്‍ കളിച്ചുമൊക്കെ ഈദാഘോഷിച്ചപ്പോള്‍ സമയം പോയതറിഞ്ഞില്ല.

Related Articles

Back to top button
error: Content is protected !!