
ഓണ്‍ അറൈവല്‍ വിസയിലെത്തുന്നവര്‍ക്ക് ബാങ്ക് കാര്‍ഡ് നിര്‍ബന്ധം
അമാനുല്ല വടക്കാങ്ങര
ദോഹ. ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ബാങ്ക് കാര്‍ഡ് നിര്‍ബന്ധമെന്ന് റിപ്പോര്‍ട്ട്. നേരത്തെ 5000 റിയാല്‍ മൂല്യമുള്ള തുക ഉണ്ടായാലും മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ കാശ് കയ്യിലുണ്ടായാല്‍ പോരെന്നും സ്വന്തം പേരിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വേണമെന്നും ചില എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായറിയുന്നു. കുടുംബമായി വരുന്നവര്‍ക്ക് കുടുംബനാഥന്റെ പേരിലുള്ള കാര്‍ഡ് മതിയാകും.
ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്തുന്ന നിരവധി പേരെ പ്രയാസപ്പെടുത്തുന്ന തീരുമാനമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഇഹ് തിറാസ് അപ്രൂവലിന് അപേക്ഷിച്ച പലര്‍ക്കും ബാങ്ക് കാര്‍ഡും മൂന്ന് മാസത്തെ സ്റ്റേറ്റ്‌മെന്റും ചോദിച്ചതായി അറിയുന്നു.