Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് മെഹബൂബെ മില്ലത്ത് എക്‌സലന്‍സി അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും കേരള ലോക സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ഖത്തര്‍ ഐ.എം.സി.സി. യുടെ മഹബൂബെ മില്ലത്ത് എക്‌സലന്‍സി അവാര്‍ഡ് . സാമൂഹ്യ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നവര്‍ക്ക് മുന്‍ പാര്‍ലമെന്റേറിയനും ഐ എന്‍ എല്‍ സ്ഥാപക പ്രസിഡന്റുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് പ്രസ്തുത അവാര്‍ഡ്. ഇ്ന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

ഇന്ത്യന്‍ ഡയസ്‌പോറ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് മെഹബൂബെ മില്ലത്ത് എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഐ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

പ്രവാസി സമൂഹത്തിന് ഇനിയും കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഖത്തര്‍ ഐ.എം.സി.സി.ഭാരവാഹികള്‍ ആശംസിച്ചു. പ്രസിഡന്റ് പി.പി.സുബൈര്‍, സെക്രട്ടറി മന്‍സൂര്‍ കൊടുവള്ളി, റഫീഖ് കോതൂര്‍, അക്‌സര്‍ മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button