Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ മലയാളിയുടെ വീടുമുറ്റത്ത് മുപ്പത് കിലോയോളം ഭാരമുള്ള മത്തങ്ങ, വിത്തിനായി നാട്ടില്‍ നിന്നുപോലും ആവശ്യക്കാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ മലയാളിയുടെ വീടുമുറ്റത്ത് മുപ്പത് കിലോയോളം ഭാരമുള്ള മത്തങ്ങ വിളഞ്ഞു. വിവരം സാമൂഹ്യ മാധ്യമങ്ങളിലെ കൃഷി ഗ്രൂപ്പുകളില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിത്തിനായി നാട്ടില്‍ നിന്നുപോലും ആവശ്യക്കാര്‍ ബന്ധപ്പെടുന്നതായാണ് വിവരം..

കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒ.എസ് അബ്ദുല്‍ സലാമും കുടുംബവും താമസിക്കുന്ന ഹിലാലിലെ വീട്ടുമുറ്റത്താണ് കൂറ്റന്‍ മത്തന്‍ വിളഞ്ഞത്. ഒന്നിലധികം വലിയ മത്തനുകളാണ് ഒറ്റ വള്ളിയില്‍ വിളഞ്ഞത്.

വലിയ പരിചരണമോ വളമോ ചേര്‍ക്കാതെയാണ് ഇത്രയും വലിയ മത്തന്‍ ലഭിച്ചത്. വീട്ടുമുറ്റത്ത് നിലവിലുണ്ടായിരുന്ന വളക്കൂറുള്ള മണ്ണും ആവശ്യത്തിന് വെള്ളവും ലഭിച്ചപ്പോള്‍ മത്തന്‍ വളര്‍ന്നു വലുതാവുകയായിരുന്നു

Related Articles

Back to top button