ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമം അബു സംറ കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമം അബു സംറ കസ്റ്റംസ് തകര്‍ത്തു . കരമാര്‍ഗം ബോര്‍ഡറിലെത്തിയ
യാത്രക്കാരന്റെ പരിശോധനയില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതായി കസ്റ്റംസ് ട്വിറ്ററില്‍ അറിയിച്ചു. മൊത്തം 13.49 ഗ്രാം തൂക്കമുള്ള ഹാഷിഷും മയക്കുമരുന്ന് ഗുളികകളും ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു.
ഖത്തറിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാനായിരിക്കാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്നതിനാല്‍ രക്ഷപ്പെടാനാവില്ല. പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനാവില്ലെന്നതിനാല്‍ രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്