Archived Articles

മാര്‍ട്ടിന്‍ തോമസിനെ ആദരിച്ചു

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വണ്‍ഫെസ്റ്റ് കലോത്സവത്തിലെ കലാ തിലകമായി തെരഞ്ഞെടുത്ത ഖത്തര്‍ പ്രോവിന്‍സ് കമ്മറ്റിയിലെ മാര്‍ട്ടിന്‍ തോമസ്സിന് ഗോള്‍ഡ് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഗിഫ്റ്റ് വൗച്ചറും വിതരണം ചെയ്തു.

ഡബ്ല്യു.എം.സി ഖത്തര്‍ പ്രസിഡണ്ട് ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഐ.സി.സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വണ്‍ഫസ്റ്റ് കലാ തിലകത്തിനുള്ള ജോണി ഇന്റര്‍നേഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്‌പോണ്‍സര്‍ ചെയ്ത മറിയമ്മ കുരുവിള മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ ഐ.സി.സി പ്രസിഡണ്ട് ബാബുരാജും പോള്‍ പാറപ്പിള്ളി സ്‌പോണ്‍സര്‍ ചെയ്ത ഡബ്ല്യു.എം.സി തിലകത്തിനുള്ള കെ.പി.പി നമ്പ്യാര്‍ ഗോള്‍ഡ് മെഡല്‍ ഗീരിഷ് കുമാറും സോമതീരം ആയുര്‍വേദ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് വൗച്ചര്‍ ഡബ്ല്യു.എം.സി ഖത്തര്‍ ചെയര്‍മാന്‍ വി.എസ് നാരായണനും മാര്‍ട്ടിന് സമര്‍പ്പിച്ചു വൈസ് ചെയര്‍മാന്‍ ജെബി കെ. ജോണ്‍, വൈസ് പ്രസിഡണ്ട് വിദ്യ രഞ്ജിത്ത്, റൗഫ് കുണ്ടോട്ടി, മുസ്തഫ എലത്തൂര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. മുന്‍ ഐ.സി.സി പ്രസിഡണ്ട് മണികണ്ഠന്‍, ദിവ്യ മാര്‍ട്ടിന്‍ എന്നിവരും സംസാരിച്ചു.

കെ.കെ ഉസ്മാന്‍, സുരേഷ് കുമാര്‍, സിറാജ്, അന്‍വര്‍ ബാബു, ഹാഷിം ആലപ്പുഴ, ജനിറ്റ് ജോബ്, ജോയ് പോള്‍, ഷംസുദ്ധീന്‍, ഹരികുമാര്‍, ഫയാസുല്‍ റഹ്‌മാന്‍, റിയാസ്ബാബു, ടീന, ഷെജിന എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ട്ടിന്‍ തോമസിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡിയും മിമിക്രിയും സദസ്സിന് വേറിട്ട ഒരു അനുഭവമായിമാറി.

ജന. സെക്രട്ടറി സുരേഷ് കരിയാട് സ്വാഗത ഭാഷണവും വൈസ് പ്രസിഡണ്ട് വിദ്യ രഞ്ജിത്ത് നന്ദി പ്രകടനവും നടത്തി.

 

Related Articles

Back to top button
error: Content is protected !!