
ഖത്തറിൽ പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെയെത്തി
ദോഹ. ഖത്തറിൽ പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14702 പരിശോധനകളില്‍ 3 യാത്രക്കര്‍ക്കടക്കം 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 82 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.
81 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1157 ആയി. രാജ്യത്തെ മൊത്തം കോവിഡ് മരണം 677 ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവില്‍ മൊത്തം 29 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.