
താരങ്ങള്‍ പറന്നിറങ്ങിയിട്ടും മോളിവുഡ് മാജിക് കാന്‍സലായതില്‍ നിരാശരായി ആസ്വാദകര്‍
ദോഹ. മലയാള സിനിമയിലെ വന്‍ താര നിര ഖത്തറില്‍ പറന്നിറങ്ങിയെങ്കിലും മോളിവുഡ് മാജിക് കാന്‍സലായി. നൈന്‍ വണ്‍ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായി ലോകകപ്പ് സ്റ്റേഡിയമായ 974 സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കാനിരുന്ന മോളിവുഡ് മാജിക് ആണ് അവസാന നിമിഷത്തില്‍ കാന്‍സലായത്.

സാങ്കേതിക കാരണങ്ങളും പ്രതികൂല കാലാവസ്ഥയും കാരണം പരിപാടി കാന്‍സലാക്കുന്നതായി സംഘാടകര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
പരിപാടിക്ക് ടിക്കറ്റെടുത്തവര്‍ tickets.9one@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടണണമെന്നും 60 വര്‍ക്കിംഗ് ദിനങ്ങള്‍ക്കകം റീഫണ്ട് ലഭിക്കുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.