സാമൂഹ്യനീതി ഉറപ്പാക്കലാണ് ലക്ഷ്യം: നജീബ് കാന്തപുരം എം.എല്‍.എ

ദോഹ: അധികാര ശ്രേണികളില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇത് സാധ്യമായാല്‍ മാത്രമേ സാമൂഹിക സന്തുലാനാവസ്ഥ നിലനിര്‍ത്താന്‍ കഴിയുകയുള്ളു. അതിനു വേണ്ടിയുള്ള എളിയ ശ്രമമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിനെപ്പോലുള്ള മുന്‍കാല ഇസ്ലാഹീ നേതാക്കന്മാര്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകളെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.
മദീന ഖലീഫയിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തില്‍ പ്രസിഡണ്ട് സിറാജ് ഇരിട്ടി ആധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം, അമീര്‍ ഷാജി, നസീര്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് ഹമീദ് കല്ലിക്കണ്ടി, അജ്മല്‍ ജൗഹര്‍, നിസാര്‍ ചെട്ടിപ്പടി, ഹമദ് ബിന്‍ സിദ്ധീഖ്, റിയാസ് വാണിമേല്‍, ശനീജ് എടത്തനാട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.
