Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോകകപ്പ് മത്സരങ്ങളുടെ ദൈര്‍ഘ്യം മാറ്റാന്‍ പദ്ധതിയില്ല: ഫിഫ

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ മത്സരങ്ങളുടെ ദൈര്‍ഘ്യം മാറ്റാന്‍ പദ്ധതിയില്ലെന്ന് ഫിഫ സ്ഥിരീകരിച്ചു. ഖത്തറില്‍ നടക്കുന്ന ലോക കപ്പ് മത്സരങ്ങള്‍ 90 മിനിറ്റിന് പകരം 100 മിനിറ്റ് വരെ നീട്ടാനുള്ള സാധ്യത ഫിഫ പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഫിഫ നയം വ്യക്തമാക്കിയത്.

2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനോ മറ്റേതെങ്കിലും മത്സരത്തിനോ വേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരങ്ങളുടെ ദൈര്‍ഘ്യം സംബന്ധിച്ച നിയമങ്ങളില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഫിഫ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി ഫിഫ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button