Breaking News

ഖത്തര്‍ ലോകകപ്പ് സമയത്ത് താമസക്കാര്‍ക്ക് യാത്ര നിയന്ത്രണമേര്‍പ്പെടുത്തുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ല: ഖാലിദ് അല്‍ നാമ

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ലോകകപ്പ് സമയത്ത് താമസക്കാര്‍ക്ക് യാത്ര നിയന്ത്രണമേര്‍പ്പെടുത്തുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി യുടെ ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ നാമ പറഞ്ഞു.ഖത്തര്‍ ടിവിയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പൗരന്മാരുടെയോ താമസക്കാരുടെയോ യാത്രകളെ ഖത്തര്‍ ലോകകപ്പ് 2022 ബാധിക്കില്ല.’
‘അവര്‍ യാത്ര ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,  ലോകകപ്പില്‍ പങ്കെടുക്കണം, പക്ഷേ യാത്രാ വിലക്ക് കിംവദന്തികള്‍ ശരിയല്ല,’ അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനിടെ രാജ്യത്തിലേക്കുള്ള പൗരന്മാരുടെയും താമസക്കാരുടെയും പ്രവേശനം നിയന്ത്രിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് വന്നത്. ഇവ അഭ്യൂഹങ്ങളാണെന്ന് അല്‍-നാമ നിഷേധിച്ചു.

‘അടുത്ത ജൂലൈക്ക് ശേഷം യാത്ര ചെയ്യരുത്, കാരണം നിങ്ങള്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയില്ല’ എന്ന് ഖത്തര്‍ നിവാസികള്‍ക്കിടയില്‍ നിരവധി അഭ്യൂഹങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇത് താമസക്കാര്‍ക്കിടയില്‍ നിരവധി ആശങ്കകള്‍ക്ക് കാരണമായി. ഇത് നിഷേധിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ശരിയായിരിക്കുമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ഇതിന് യാതൊരടിസ്ഥാനവുമില്ലെന്ന് അല്‍ നാമ വ്യക്തമാക്കി.

ലോകകപ്പ് പദ്ധതികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട്, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയുടെ (എസ്സി) പ്രവര്‍ത്തനത്തിന്റെ വ്യാപ്തി ലോകകപ്പ് സ്റ്റേഡിയങ്ങളാണെന്നും അത് പൂര്‍ണ്ണമായും പൂര്‍ത്തിയായെന്നും ഈ ടൂര്‍ണമെന്റില്‍ ഖത്തര്‍ തിളങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കായിക അവസരങ്ങളില്‍ അത് മികവ് പുലര്‍ത്തിയിരുന്നു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആതിഥേയത്വം വഹിക്കുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഇി ആരാധകരുടെ അനുഭവം മാത്രമാണ് അവശേഷിക്കുന്നത്, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനിടെ സര്‍ക്കാര്‍ വകുപ്പുകളിലെ ജോലി തടസ്സപ്പെടുന്നതിനെക്കുറിച്ച്, ജോലി തുടരണമെന്നും ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടാല്‍ ഉചിതമായ പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാല്‍ കൊറോണ പാന്‍ഡെമിക് സമയത്ത് പഠിച്ച വിദൂര ജോലി ( വര്‍ക് ഫ്രം ഹോം പരീക്ഷിക്കും)

Related Articles

Back to top button
error: Content is protected !!