
ഖത്തര്‍ ചാരിറ്റിയുടെ മൊബൈല്‍ ഇഫ്താര്‍ 54000 പേര്‍ക്ക് പ്രയോജനപ്പെട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. നോമ്പ് തുറക്കുവാന്‍ താമസ സ്ഥലത്തെത്താന്‍ കഴിയാതെ വരുന്ന യാത്രക്കാരെ ഉദ്ദേശിച്ച് ദോഹ ബാങ്ക്, കൊമേര്‍സ്യല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ച് ഖത്തര്‍ ചാരിറ്റി നടത്തുന്ന മൊബൈല്‍ ഇഫ്താര്‍ 54000 പേര്‍ക്ക് പ്രയോജനപ്പെട്ടതായി റിപ്പോര്‍ട്ട്.
നിത്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഇഫ്താര്‍ പാക്കുകളാണ് ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നത്.