നടുമുറ്റം ‘ഓണോത്സവം 2025’ – പ്രകൃതി സൗഹൃദ ഓണക്കളമത്സരം ശ്രദ്ദേയമായി

ദോഹ: നടുമുറ്റം ഓണാഘോഷമായ “ഓണോത്സവം 2025” ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കള മത്സരം ശ്രദ്ദേയമായി . മെഷാഫ് ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റില്‍ ‘നാച്വര്‍ മീറ്റ്സ് ക്രിയേറ്റിവിറ്റി’ (പ്രകൃതി സർഗ്ഗാത്മകതയെ കണ്ടുമുട്ടുന്നു) എന്ന തലക്കെട്ടിലും സാഹോദര്യം എന്ന ആശയത്തിലും ഒരുക്കിയ പ്രകൃതി സൗഹൃദ ഓണക്കള മത്സരത്തില്‍ വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ടീമുകള്‍ മാറ്റുരച്ചു. പരമ്പരാഗതമായി ഓണക്കളങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്ന പൂക്കള്‍ക്ക് പുറമെ ഇലകളും പുനരുപയോഗിക്കാവുന്ന സാധനങ്ങളാലും ചേര്‍ത്ത് നിര്‍മ്മിച്ച ഓണക്കളങ്ങള്‍ വൈവിദ്യമാര്‍ന്ന സൃഷ്ടികളാലും പുതുമ നിറഞ്ഞ ആവിഷ്കാരങ്ങളാലും വേറിട്ടതായി. മാമോക് അലൂംനി ഖത്തര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി, ടീം എ.ജെ.ജി.എം.എ രണ്ടാം സ്ഥാനവും ടീം മുഷെരിബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രാൻഡ് മാൾ റീജിനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രവാസി വെൽഫയർ പ്രസിഡന്റ് ആർ ചന്ദ്രമോഹനന്‍, ഐ.സി.സി വനിതാ വേദി പ്രസിഡന്റ് അഞ്ചന മേനോന്‍, വൈസ് പ്രസിഡന്റ് ആബിദ അബ്ദുള്ള, നടുമുറ്റം പ്രസിഡന്റ് സന നസീം, ഗ്രാൻഡ് മാൾ ഏരിയ മാനേജർ ബഷീർ പരപ്പിൽ, ബ്രാഡ്മാ സി.ഇ.ഒ. ഹാഫിസ് മുഹമ്മദ് എന്നിവര്‍ വിജയികൾക്കുള്ള ട്രോഫികളും ക്യാശ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നടുമുറ്റം ജനറൽ സെക്രട്ടറി ഫാതിമ തസ്‌നീം, പ്രോഗ്രാം കോർഡിനേറ്റര്‍മാരായ സുമയ്യ താസീൻ, നിത്യ സുബീഷ്, സജ്‌ന സാക്കി, എന്നിവരും നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. നടുമുറ്റം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി