Local News

‘രാഗനിലാവ് -മഞ്ജരി ലൈവ് ഇന്‍ കണ്‍സര്‍ട്ട് ഏപ്രില്‍ 11 ന്

ദോഹ. സീല്‍ ഇറ്റ് ഈവന്റ്‌സ് ഖത്തറിലെ കലാസ്വാദകര്‍ക്കായി അവതരിപ്പിക്കുന്ന പ്രഥമ കലാ സംരംഭം ‘രാഗനിലാവ് -മഞ്ജരി രി ലൈവ് ഇ്ന്‍ കണ്‍സര്‍ട്ട് ഏപ്രില്‍ 11 വെള്ളിയാഴ്ച്ച ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
പിന്നണി ഗായിക മഞ്ജരി, യുവത്വത്തിന്റെ ആവേശവും – സ രി ഗ മ ഫൈനലിസ്റ്റും പിന്നണിഗായകനുമായ അശ്വിന്‍ എന്നിവരാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

അഭ്രപാളിയിലെ അഭിനേത്രി അനഘ നാരായണന്‍, ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം വിപിന്‍ ബാലന്‍ എന്നിവരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഖത്തറിലെ പ്രഗത്ഭരായ കലാകാരികളുടെ നൃത്ത ശില്‍പവും പരിപാടിയുടെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്നുണ്ട് .
ദോഹയിലെ കലാസ്വാദകര്‍ക്കായി രതീഷ് മാത്രാട ന്റെ സംവിധാന മികവിലാണ് വ്യത്യസ്തമായ ഈ ഷോ ഒരുങ്ങുന്നത്.

പരിപാടിയുടെ ടിക്കറ്റ് ലോഞ്ചിങ് ഷസ്സ ഹോട്ടലില്‍ വച്ച് നടന്നു. ചടങ്ങില്‍ ഷോ മുഖ്യ സ്‌പോണ്‍സര്‍ പ്രതിനിധി ആകന്‍ക്ഷ, സീല്‍ ഇറ്റ് ട്രേഡിങ്ങ് & കോണ്‍ട്രാക്ടിങ് പ്രതിനിധി അബു സുല്‍ത്താന്‍, സിഇഒയും എംഡിയുമായ സിരോഷ് കുമാര്‍, ഈവന്റ് ഡയറക്ടര്‍ അജിത് കുമാര്‍ , വിനു വിശ്വംഭരന്‍, അഭിനേതാവും നിര്‍മ്മാതാവും ചന്ദ്ര കല ആര്‍ട്‌സ് സാരഥിയുമായ ചന്ദ്രമോഹന്‍ പിള്ള , ഗുഡ് വില്‍ കാര്‍ഗോ എം ഡിയും കുവാഖ് പ്രസിഡന്റുമായ നൗഷാദ് അബൂ, കെ സ് സി എ പ്രസിഡന്റ് ഗോപിനാഥ് മേനോന്‍ , സിനിമ നിര്‍മാതാവ്/ വ്യവസായി ബിജു മത്തായി എന്നിവരും സംബന്ധിച്ചു.

പരിപാടിയുടെ ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ്‌സിലൂടെും സീല്‍ ഇറ്റ് ഈവന്റ്‌സ് ഭാരവാഹികള്‍ മുഖേനയും കരസ്ഥമാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 30088387,74794034 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!