Archived Articles
മാമോക്ക് അലുംമ്‌നി ഖത്തര്‍ ഇഫ്ത്താര്‍ സംഗമം നടത്തി
റഷാദ് മുബാറക്
ദോഹ: മുക്കം മുഹമ്മദ് അബ്ദുറഹിമാന്‍ മെമോറിയല്‍ ഓര്‍ഫനേജ് കോളേജ് അലുംമ്‌നി ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇഫ്ത്താര്‍ സംഗമം നടത്തി. അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നൂറ്റി അമ്പതോളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
അബ്ബാസ് മുക്കം അധ്യക്ഷത വഹിച്ചു. അടുത്തു തന്നെ വിപുലമായ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തു പ്രവര്‍ത്തനങ്ങള്‍ വിപുലികരിക്കുമെന്ന് പ്രസിഡന്റ് അബാസ് മുക്കം പറഞ്ഞു.
അര്‍ളയില്‍ അഹമദ് കുട്ടി, ബഷീര്‍ഖാന്‍, ഇക്ബാല്‍ , നാസിഫ് മൊയ്തു , ഷംസുദ്ധീന്‍ കൊടുവള്ളി , ഹക്‌സര്‍,
ഷമീര്‍ ചേന്ദമംഗല്ലൂര്‍ ,ഇര്‍ഷാദ്, ഇല്യാസ് കെന്‍സ, മെഹഫില്‍, അഫ്‌സല്‍ മാവൂര്‍, അഫ്‌സല്‍’ കൊടുവള്ളി, ഫാറൂഖ് പട്ടാമ്പി , റാഷിഫ്, സജ്‌ന സാക്കി തുടങ്ങിയവര്‍ സംസാരിച്ചു
എം.എ അമീന്‍ കൊടിയത്തൂര്‍ സ്വാഗതവും ഷാഫി ചെറൂപ്പ നന്ദിയും പറഞ്ഞു.