കുനിയില്‍ എക്‌സ്പാറ്റ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമവും ജനറല്‍ ബോഡിയും
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: ഖത്തറിുുള്ള കുനിയില്‍ പ്രദേശത്തെ പ്രവാസികളുടെ സ്‌നേഹ കൂട്ടായ്മയായ കുനിയില്‍ എക്‌സ്പാറ്റ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമവും ജനറല്‍ ബോഡിയും ദോഹയിലെ അല്‍ബിദ പാര്‍ക്കില്‍ വെച്ച് നടന്നു. പരിപാടിയില്‍ നാട്ടുകാരായ 150 ഓളം ആളുകള്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളം ഒത്തുകൂടാനാവിതുരുന്നതിനാല്‍ സംഗമം ഏറെ ആവേശം പകരുകയും നാട്ടിലെ ഒരു സമൂഹനോമ്പുതുറയുടെ പ്രതീതി ഉണ്ടാക്കുകയും ചെയ്തു. പ്രവാസ ലോകത്തു നാട്ടുകാര്‍ക്ക് അവിസ്മരണീയ ഒരു ദിനം സമ്മാനിക്കാനും കിയ ഖത്തര്‍ കൂട്ടയ്മക്ക് സാധിച്ചു.
നോമ്പുതുറക്കും, മഗ്രിബ് നമസ്‌കാരത്തിനും ശേഷം കിയ ചെയര്‍മാന്‍ മുഹമ്മദ് അസ്ലമിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡി മുഖ്യരക്ഷാതികാരി റഷീദ് നടപാട്ടില്‍ ഉത്ഘാടനം ചെയ്തു. സാജിദ് പി സി വിഷന്‍ 2023 പദ്ധതി വിശദീകരിച്ചു സംസാരിച്ചു.ഗഫൂര്‍, ജുനൈസ്,ഷഫീഖ്, മര്‍സൂഖ്,ഷാകിര്‍ പി സി പരിപാടിക്ക് നേതൃത്വം നല്‍കി.
നാട്ടില്‍ നിന്നും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ നാട്ടുകാരനും കിഴുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കാഴ്ച ഇല്ലാത്തവരുടെ അഗതി മന്ദിരത്തിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ഹമീദ് കുനിയിലിനെ ിരിപാടിയില്‍ ആദരിച്ചു. കിയ ഉപഹാരം ഉണ്ണിമോയിന്‍ കൈമാറി.
കിയ കണ്‍വീണര്‍ നൗഫല്‍ പുല്ലാന്‍ഞ്ചീരി സ്വാഗതവും വൈസ്. ചെയര്‍മാന്‍ മിസബ് കുനിയില്‍ നന്ദിയും പറഞ്ഞു