പരപ്പനങ്ങാടി പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

ദോഹ. പരപ്പനങ്ങാടി പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പി ഒ അബ്ദുല്‍ വഹാബിന്റെ മജ്‌ലിസില്‍ അരങ്ങേറി. സമൂഹത്തിലെ പ്രവാസികളെ ഒരുമിച്ചു കൊണ്ടുവന്ന് സൗഹൃദവും ആത്മീയതയും പങ്കുവെയ്ക്കുന്ന ഈ വേളയില്‍, പി.ഒ അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു. അബ്ദുള്‍ വഹാബ്, ഷഫീഖ്, ശ്രീജിത്ത് എന്നിവര്‍ പ്രഭാഷണം നടത്തി.
പ്രവാസികള്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ സിദ്ദീഖ് ചെറുവെല്ലൂര്‍ സംസാരിച്ചു. പ്രവാസികളുടെ സാമ്പത്തിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
സംഗമം സമൂഹ ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം നല്‍കി സമാപിച്ചു.