Archived Articles
ബിര്‍കത്ത് അല്‍-അവാമറിലെ മൂന്ന് വെയര്‍ഹൗസുകള്‍ 14 ദിവസത്തേക്ക് അടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ബിര്‍കത്ത് അല്‍-അവാമറിലെ മൂന്ന് വെയര്‍ഹൗസുകള്‍ 14 ദിവസത്തേക്ക് അടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ആവശ്യമായ ലൈസന്‍സ് ഇല്ലാതെ വാണിജ്യ പ്രവര്‍ത്തനം നടത്തിയതിനാണ് വെയര്‍ ഹൗസുകള്‍ അടച്ചത്. ഈ സ്ഥാപനങ്ങള്‍ 2015 ലെ നിയമം നമ്പര്‍ (5) ലംഘിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
രജിസ്‌ട്രേഷനും വാണിജ്യ ലൈസന്‍സിംഗും സംബന്ധിച്ച ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 16001 എന്ന നമ്പറില്‍ കോള്‍ സെന്ററുമായോ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ Twitter @MOCIQATAR, instagram MOCIQATAR എന്നിവയിലൂടെയോ അറിയിക്കണമെന്ന് മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.