Archived Articles

2021 ല്‍ ഖത്തറില്‍ വില്ലകള്‍ പാര്‍ട്ടീഷണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 1400 നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: 2021-ല്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ വില്ലകള്‍ പാര്‍ട്ടീഷണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട 1400 നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുനിസിപ്പല്‍ മന്ത്രാലയം. ആവശ്യമായ നടപടികള്‍ക്കായി എല്ലാ കേസുകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കെട്ടിടങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള 1985ലെ 4-ാം നമ്പര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വില്ലകളുടെയും പാര്‍പ്പിട കെട്ടിടങ്ങളുടെയും വിഭജന ലംഘനം തടയാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്നുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് . മുനിസിപ്പല്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ തടയുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ്, പ്രിവന്റീവ് സെക്യൂരിറ്റി, അല്‍ ഫസ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റികളിലുടനീളം തീവ്രമായ പരിശോധന കാമ്പെയ്നുകള്‍ നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!