ഫെയ്സ് വളാഞ്ചേരി ഖത്തര്‍ ഇഫ്താര്‍ മീറ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ: വളാഞ്ചേരി നിവാസികളുടെ ഖത്തര്‍ കൂട്ടായ്മയായ ഫെയ്സ് വളാഞ്ചേരി ഖത്തര്‍ ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡിയും നടത്തി. ലക്തയിലെ ക്യു ഐ ഐ സി ഹാളില്‍ നടന്ന പരിപാടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.
പ്രസിഡന്റ് മദനി വളാഞ്ചേരി അധ്യക്ഷത വഹിച്ചു, കഴിഞ്ഞ രണ്ട് വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കമറുല്‍ ഇസ്ലാം മാവണ്ടിയൂരും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷബീര്‍ പാഷയും അവതരിപ്പിച്ചു. വളാഞ്ചേരി മേള സീസണ്‍ 3 യിലെ മല്‍സര വിജയികള്‍ക്ക് ഫേസ് രക്ഷാധികാരികളായ ഡോ ജലീല്‍, ഡോ ഹമീദ് ,കെ.ടി. കമറുദ്ധീന്‍, സന്ദീപ് , ഷംസു കക്കന്‍ചിറ, അഷ്റഫ് എന്നിവര്‍ സമ്മാനവിതരണം നടത്തി. തുടര്‍ന്ന് പുതിയ കാലയളവിലേക്കുള്ള എക്‌സികൂട്ടീവ് അംഗങ്ങളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിന് കെ.പി ഷാജി ഹുസൈന്‍ , ഫൈറൂസ് അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ജമാല്‍ എടയൂരിന്റെ റമദാന്‍ സന്ദേശത്തോടുകൂടി ഇഫ്താറിനായി പിരിഞ്ഞു. പുതിയ ഭാരവാഹികളെ അടുത്ത എക്‌സികൂട്ടീവില്‍ തെരെഞ്ഞെടുക്കുമെന്ന് അഡ്ഹോക്ക് കമ്മിറ്റി അറിയിച്ചു. കെ.പി ഷംനാദ്, അജ്‌നാസ് ആലുങ്ങല്‍ , ഹബീബ് പൂക്കാട്ടിരി , താഹിര്‍ കളത്തില്‍, സലീംകാവുംപുറം, സക്കീര്‍,
കരീം തിണ്ടലം , നൗഷാദ് അലി, സൈഫ് വളാഞ്ചേരി, ജാസിം മാളിയേക്കല്‍ തുടങ്ങിയവര്‍ പരിപാടി കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.