Archived Articles
ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഇഫ്താര്‍ സംഗമം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഐന്‍ ഖാലിദ് സിദ്രാ ഗാര്‍ഡന്‍ ഹാളില്‍ വെച്ച് ഫാമിലി ബാച്ച്‌ലര്‍ ഇഫ്താര്‍ സംഗമം നടത്തി.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി കൂട്ടായ്മ പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പാപ്പിനിശ്ശേരി ഒകട ഖത്തര്‍ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളായ അബ്ദു പാപ്പിനിശ്ശേരി, ജമാല്‍ പാപ്പിനിശ്ശേരി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
സംഗമത്തിന് വി. എന്‍. നൌഷാദ് , ഹാരിസ്. ടി. പി., നൌഷാദ്. ടി. പി. കെ. പി. ബി. റിഷാല്‍ , എം. ഹാഷിര്‍ , യു. എം. പി. നാസര്‍ , എ. ജറീഷ്, കെ. പി. ബി. നൌഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി….