Breaking News
ഖത്തറില്‍ 2600 പുതിയ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി 2600 പുതിയ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കുന്നു. പൊതുമരാമത്ത് അതോറിറ്റിയുമായി (അശ്ഗാല്‍) സഹകരിച്ച് ഗതാഗതമന്ത്രാലയം വികസിപ്പിക്കുന്ന
പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായ ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022 ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്‍-സുഡാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍-വക്ര, എജ്യുക്കേഷന്‍ സിറ്റി, ലുസൈല്‍, ഗരാഫ, മുശൈരിബ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച 8 ബസ് സ്റ്റേഷനുകള്‍ മെയ് മുതല്‍ ക്രമേണ മുവാസലാത്ത് (കര്‍വ) പ്രവര്‍ത്തിപ്പിക്കും. വെസ്റ്റ് ബേ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ 2022 നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.