
Breaking News
റമദാന്‍ ഓഫര്‍ ഏപ്രില്‍ 28 വരെ ദീര്‍ഘിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ : റമദാന്‍ പ്രമാണിച്ച് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്ന പ്രത്യേക ഓഫര്‍ ഏപ്രില്‍ 28 വരെ ദീര്‍ഘിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രീമിയം, ഇക്കണോമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം ഇളവ് വഭിക്കും. കൂടാതെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് പ്രീമിയത്തില്‍ 4,000 ബോണസ്ഏവിയോസ് പോയന്റും എക്കണോമിയില്‍ 2,000 ബോണസ് ഏവിയോസ് പോയന്റും ലഭിക്കും.
ഏപ്രില്‍ 28 വരെയെടുക്കുന്ന ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 30 വരെ യുള്ള യാത്രകള്‍ക്കാണ് പ്രമോഷന്‍ ബാധകമാവുക. ഓണ്‍ലൈനായും ഖത്തര്‍ എയര്‍വേയ്സ് ഓഫീസുകളില്‍ നിന്നും അംഗീകൃത ട്രാവല്‍ ഏജന്റുമാരില്‍ നിന്നുമെടുക്കുന്ന ടിക്കറ്റുകള്‍ക്കൊക്കെ ഇളവ് ബാധകമായിരിക്കും.