ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കുക
മങ്കട. ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ധവും ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഇ.പി. അഭിപ്രായപ്പെട്ടു. സാമൂഹ്യ സൗഹാര്‍ദ്ധവും ഏക മാനവികതയും ഉദ്‌ഘോഷിച്ച് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ നാട്ടിലെ പ്രകാശനം മങ്കട കെ.പി. മാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലുഷമായ സമകാലിക സാഹചര്യത്തില്‍ പ്രവാസ ലോകത്തുനിന്നും ഒരുമയുടേയും ഐക്യത്തിന്റേയും ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്നത് ആശാവഹമാണെന്നും ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാനും സാമൂഹ്യ സൗഹാര്‍ദ്ധവും സഹകരണവും മെച്ചപ്പെടുത്താനുമുള്ള സോദ്ദേശ്യ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ ഗ്രീന്‍ ജോബ്‌സ് റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സി സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി കെ. ഷാനു അഭിപ്രായപ്പെട്ടു.
വൈറ്റ് മാര്‍ട്ട് മങ്കട ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മങ്കട ഓര്‍ഫനേജ് പ്രസിഡണ്ട് ഉമര്‍ തയ്യില്‍ , മങ്കട ജുമ മസ്ജിദ് ഖാളിയും ഖത്തീബുമായ മജീദ് സ്വലാഹി, കെ.പി.മാള്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി. അബ്ദുല്‍ ഹമീദ് ഹാജി, വൈറ്റ് മാര്‍ട്ട് ഡയറക്ടര്‍ അബ്ദുല്‍ മജീദ് പുള്ളേക്കന്‍ തൊടി, തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ടി.ഷാഫി മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് പെരുന്നാള്‍ നിലാവ് ഓണ്‍ ലൈനില്‍ വായിക്കുവാന്‍ https://internationalmalayaly.com/perunnal-nilavu-eid-ul-fitr-2022/ എന്ന ലിങ്ക് സന്ദര്‍ശിക്കാം.