![](https://internationalmalayaly.com/wp-content/uploads/2022/05/METRO.TITLE_-1.jpg)
മൂന്നാം വാര്‍ഷികം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് 3 റിയാലിന് ദിവസം മുഴുവന്‍ സഞ്ചരിക്കാവുന്ന പ്രത്യേക പാസുമായി ദോഹ മെട്രോ
അമാനുല്ല വടക്കാങ്ങര
ദോഹ: മൂന്നാം വാര്‍ഷികം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് 3 റിയാലിന് ദിവസം മുഴുവന്‍ സഞ്ചരിക്കാവുന്ന പ്രത്യേക പാസുമായി ദോഹ മെട്രോ രംഗത്ത് . കുറഞ്ഞ സമയം കൊണ്ട് മെട്രോ സേവനങ്ങളെ ജനകീയമാക്കിയ ഉപഭോക്താക്കള്‍ക്കുള്ള അഭിനന്ദനമായാണ് പ്രത്യേക മൂന്നാം വാര്‍ഷിക ദിന പാസ് പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മെയ് 8, 9, 10 തീയതികളിലാണ് ഈ പ്രത്യേക പാസ് ഉപയോഗിക്കാനാവുക. 3 ദിവസത്തെ പാസ് പേപ്പര്‍ ടിക്കറ്റുകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നും, ട്രാവല്‍ കാര്‍ഡ് വെന്‍ഡിംഗ് മെഷീനുകളില്‍ നിന്നോ ഗോള്‍ഡ് ക്ലബ്ബ് ഓഫീസുകളില്‍ നിന്നോ ഇവ ശേഖരിക്കാമെന്നും ദോഹ മെട്രോയും ലുസൈല്‍ ട്രാമും ട്വീറ്റ് ചെയ്തു.
Tomorrow, we celebrate the three year anniversary of Doha Metro!
We couldn’t have done it without you, our valued customers.
To show our appreciation, we are offering a 3 for 3!#DohaMetro pic.twitter.com/l1mY7mi5Sr— Doha Metro & Lusail Tram (@metrotram_qa) May 7, 2022