തിരുവനന്തപുരം ദോഹ സെക്ടറില്‍ കൂടുതല്‍ ബഡ്ജറ്റ് വിമാന സര്‍വീസുകള്‍ വേണമെന്നാവശ്യം
തിരുവനന്തപുരം ദോഹ സെക്ടറില്‍ കൂടുതല്‍ ബഡ്ജറ്റ് വിമാന സര്‍വീസുകള്‍ വേണമെന്നാവശ്യം
അമാനുല്ല വടക്കാങ്ങര
ദോഹ. തിരുവനന്തപുരം ദോഹ സെക്ടറില്‍ കൂടുതല്‍ ബഡ്ജറ്റ് വിമാന സര്‍വീസുകള്‍ ആരംഭിക്കുവാന്‍ നടപടി സീകരിക്കണമെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യുസേര്‍്‌സ് ഫോറം ഇന്‍ ഖത്തര്‍ (തൌഫിക്ക്) കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളിധരനോട് നിവേദനത്തില്‍ ആവശ്യപെട്ടു.
തിരുവനന്തപുരത്തുനിന്നു ദോഹയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്‌സും, ഇന്‍ഡിഗോയും കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കോഴിക്കോട് വഴിയാണ് സര്‍വീസ് നടത്തുന്നത്, ഇതു മൂലം തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ – കോട്ടയം ജില്ലകളിലെ തെക്ക് – കിഴക്കന്‍ ഭാഗങ്ങളില്‍ ഉള്ളവര്‍, തമിഴ്‌നാട് സംസ്ഥാനത്തിന്റെ നാഗര്‍കോവില്‍, കന്യകുമാരി, തൂത്തുകുടി, തെങ്കാശി മുതലായ ജില്ലകളില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരില്‍ അധികവും മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും, നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും ആണ്. ഇങ്ങനെയുള്ളവര്‍ക് 2 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും നാട്ടില്‍ അവധിക്കു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ ബഡ്ജറ്റ് വിമാനസര്‍വീസുകള്‍ അടിയന്തിരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണം.
നിവേദന സംഘത്തില്‍ തൌഫിക്ക് ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന്‍ നെടും തറയില്‍, അഡൈ്വസര്‍സര്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, വിനോദ് പി. ബാലന്‍ (സി.ഇ.ടി.എ.എ.കു), ജയപാല്‍ (ഇന്‍കാസ്, തിരുവനതപുരം) റിജോ ജോയ് (അടൂര്‍ അസോസിയേഷന്‍) സിറാജുദീന്‍ ഇബ്രാഹിം റാവൂത്താര്‍ (കായംകുളം എം.എസ.എം കോളേജ് അലുംനി) എന്നിവര്‍ പങ്കെടുത്തു.