ഖത്തറില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 9 ലക്ഷം തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അംഗീകാരം നല്‍കി
ഖത്തറില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 9 ലക്ഷം തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അംഗീകാരം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 9 ലക്ഷം തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അംഗീകാരം നല്‍കി . തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്ന തൊഴില്‍ കരാറുകള്‍ സമര്‍പ്പിച്ച ശേഷം മാത്രമാണ് ഖത്തറില്‍ വിസ നടപടികള്‍ ആരംഭിക്കുന്നത്. ഓരോ തൊഴിലാളിക്കും അവര്‍ക്കറിയാവുന്ന ഭാഷയില്‍ തൊഴില്‍ കരാര്‍ ലഭിക്കുകയും അവ വായിച്ച ശേഷം ഒപ്പുവെക്കുകയും ചെയ്യുന്നതിനാല്‍ തൊഴില്‍ രംഗം സത്യസന്ധവും സുതാര്യവുമാകും.
തൊഴില്‍ കരാറുമായി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ കയറി ഇറങ്ങാതെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
2020 ജൂണില്‍ ആരംഭിച്ചതിനുശേഷം, വര്‍ക്ക് കോണ്‍ട്രാക്റ്റിനായി ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ സേവനത്തിന് സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ അവലോകനം ചെയ്യാതെ തന്നെ ഏകദേശം 900,000 കരാറുകള്‍ ഇലക്ട്രോണിക് ആയി ആധികാരികമാക്കാന്‍ കഴിഞ്ഞുവെന്ന് ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍-ദോസരി പറഞ്ഞു. ആധികാരികത ഉറപ്പാക്കുന്നതിനുള്ള സമയം ഗണ്യമായി കുറയക്കുവാനും കാര്യക്ഷമമായ രീതിയില്‍ നിര്‍വഹണം സാധ്യമാക്കാനും ഈ സംവിധാനം സഹായകമാണ് .
തൊഴില്‍ കരാര്‍ പ്രാമാണീകരണ ഇ-സേവനം അപ്‌ഗ്രേഡുചെയ്യുവാീനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അതിലൂടെ കരാര്‍ പ്രാമാണീകരണ അഭ്യര്‍ത്ഥന പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ കരാറുകള്‍ സ്വയമേവ പരിശോധിക്കും.പുതിയ ഓട്ടോമേറ്റഡ് കരാര്‍ ഓഡിറ്റിംഗ് സേവനത്തില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഓഡിറ്റിംഗ് ആവശ്യമായ സ്പെഷ്യലൈസ്ഡ് പ്രൊഫഷനുകള്‍ക്കുള്ള തൊഴില്‍ കരാറുകള്‍ ഒഴികെ എല്ലാ തൊഴില്‍ കരാറുകളും ഉള്‍പ്പെടുന്നു.
ഇലക്ട്രോണിക് ഓഡിറ്റിംഗ് കരാര്‍ സേവനത്തിന്റെ പ്രക്രിയ തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ക്കും തൊഴില്‍ കരാറുകളുടെ ആധികാരികത നിയന്ത്രിക്കുന്ന എല്ലാ മന്ത്രിതല തീരുമാനങ്ങള്‍ക്കും വിധേയമാണ്. പുതിയ സേവനം ഇലക്ട്രോണിക് രീതിയില്‍ പരിശോധന നടത്തി പ്രക്രിയയെ വേഗത്തിലാക്കുകയും കരാറുകള്‍ എല്ലാ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
കരാര്‍ പ്രാമാണീകരണ സേവനം പൂര്‍ത്തിയാക്കുന്നതിന് കമ്പനിയുടെ ഉത്തരവാദപ്പെട്ട വ്യക്തിയുടെ സ്മാര്‍ട്ട് കാര്‍ഡാണ് ഉപയോഗിക്കേണ്ടത്.
ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഇലക്ട്രോണിക് രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് ഓട്ടോമേറ്റഡ് കരാര്‍ ഓഡിറ്റിംഗ്, ഓതന്റിക്കേഷന്‍ സേവനങ്ങളില്‍ നിന്ന് നേരിട്ടും വേഗത്തിലും പ്രയോജനം നേടുന്നതിന് പുതിയ സേവനം കമ്പനികളെ പ്രാപ്തമാക്കുമെന്ന് ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍-ദോസരി അടിവരയിട്ടു പറഞ്ഞു.