ലോക കപ്പ് സമയത്ത് മാച്ച് ഡേ ഷട്ടില്‍ സര്‍വീസ് ഖത്തര്‍ ഖത്തര്‍ എയര്‍വേയ്‌സും മറ്റ് നാല് അറബ് എയര്‍ലൈനുകളും കൈകോര്‍ക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോക കപ്പ് അവിസ്മരണീയമാക്കുവാന്‍ മാച്ച് ഡേ ഷട്ടില്‍ സര്‍വീസ് ഖത്തര്‍ ഖത്തര്‍ എയര്‍വേയ്‌സും മറ്റ് നാല് അറബ് എയര്‍ലൈനുകളും കൈകോര്‍ക്കുന്നു. 2022 ലോകകപ്പ് വേളയില്‍ ഖത്തറിലേക്ക് മാച്ച് ഡേ ഷട്ടില്‍ സര്‍വീസ് സംഘടിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സും മറ്റ് നാല് അറബ് എയര്‍ലൈനുകളും കൈകോര്‍ക്കാന്‍ പദ്ധതിയിടുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ. ഒ അക്ബര്‍ അല്‍ ബാക്കര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
‘മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യ ഫിഫ ലോകകപ്പ് യഥാര്‍ത്ഥത്തില്‍ സവിശേഷമായ ഒന്നാക്കി മാറ്റുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഞങ്ങള്‍ പ്രധാന ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ കാരിയറുകളുമായി കൈകോര്‍ക്കുമെന്ന് ‘ ഖത്തര്‍ എയര്‍വേസ് ട്വിറ്ററില്‍ പറഞ്ഞു.
കുവൈറ്റ് എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, ഫ്‌ളൈ ദുബായ്, സൗദി എയര്‍ലൈന്‍ എന്നിവയുമായി സഹകരിച്ച് ഫിഫ മാച്ച് ടിക്കറ്റ് നേടിയ ആരാധകര്‍ക്കായി ദുബായ്, മസ്‌കറ്റ്, കുവൈറ്റ് സിറ്റി, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡേ ട്രിപ്പ് ഷട്ടില്‍ ഫ്ൈളറ്റുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് സംഘടിപ്പിക്കും.
ഖത്തറിലേക്ക് ഷട്ടില്‍ സര്‍വീസ് സംഘടിപ്പിക്കുന്നതിന് ഇത്തിഹാദ്, എയര്‍ അറേബ്യ എന്നിവയും ഗള്‍ഫ് അറബ് എയര്‍ലൈന്‍സ് കരാറില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്ന് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ഫ്ൈള ദുബായ് പ്രതിദിനം 30 റൊട്ടേഷനുകളുള്ള 60 പ്രതിദിന ഫ്ൈളറ്റുകള്‍ വരെ വാഗ്ദാനം ചെയ്യുന്നുഇതിലൂടെ പ്രതിദിനം 2,700 കളിയാരാധകരെ ദോഹയിലെത്തിക്കാനാകും. വ കുവൈറ്റ് എയര്‍വേയ്‌സ് പ്രതിദിനം 1,700 ഫുട്ബോള്‍ ആരാധകര്‍ക്ക് മതിയായ ശേഷി നല്‍കുന്ന 10 റൊട്ടേഷനില്‍ മൊത്തം 20 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാണ്, കൂടാതെ ഒമാന്‍ എയര്‍ 24 റൊട്ടേഷനുകളുള്ള 48 വിമാനങ്ങളില്‍ പ്രതിദിനം 3,400 ആരാധകരെ കൊണ്ടുവരുന്നു.
അതേസമയം, സൗദി റിയാദിനും ജിദ്ദയ്ക്കുമിടയില്‍ 30 റൊട്ടേഷനുകളോടെ പ്രതിദിനം 60 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ കൂട്ടിച്ചേര്‍ത്തു.
തുടക്കം മുതല്‍ അവസാനം വരെ ആരാധകര്‍ക്ക് തടസ്സമില്ലാത്ത അനുഭവം സമ്മാനിക്കുന്നതിനായി ഈ ഫ്ൈളറ്റുകള്‍ പ്രത്യേകമായി സമയബന്ധിതമാക്കുമെന്നും ലഗേജുകളില്ലാതെ അവര്‍ക്ക് ദോഹയില്‍ അവരുടെ ദിവസം വേഗത്തില്‍ ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡേ ഷട്ടില്‍ സര്‍വീസുകളിലൂടെ താമസ പ്രശ്നവും മികച്ച രീതിയില്‍ പരിഹരിക്കാനാകും